Advertisement

‘രാമനും ഹനുമാനും ഇഴപിരിക്കാനാവാത്ത സത്യം, യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല’; കെ സുരേന്ദ്രൻ

January 23, 2024
1 minute Read

അയോദ്ധ്യയിലേയും കേരളത്തിലെ ജഡായുപ്പാറയിലേയും രണ്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് കണ്ട രണ്ടു ചിത്രങ്ങൾ. യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല. യാദൃശ്ചികമാവാം അതിശയോക്തിയെന്നു തർക്കിക്കാം എന്ന കുറിപ്പോടെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്

ഇന്ന് കണ്ട രണ്ടു ചിത്രങ്ങൾ. യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല. യാദൃശ്ചികമാവാം അതിശയോക്തിയെന്നു തർക്കിക്കാം. രാമനും ഹനുമാനും ഇഴപിരിക്കാനാവാത്ത സത്യമെന്നുമാത്രം പറയാനാവും. ഒരു ചിത്രം നമ്മുടെ ജഡായുപ്പാറയിൽനിന്നായതുകൊണ്ടുള്ള കൗതുകം പങ്കുവെക്കാതിരിക്കാനാവില്ല

കേരളത്തിലെ പൊതുസമൂഹം ശ്രീരാമനൊപ്പമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ സമയത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉണ്ടായ തിരക്കും പ്രാണപ്രതിഷ്ഠകാണാനുള്ള ജനങ്ങളുടെ ഒത്തുചേരലുമെല്ലാം അതിന്റെ സൂചനകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അയോധ്യ പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ സുരേന്ദ്രന്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

Story Highlights: K Surendran on Ayodhya Ram Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top