Advertisement

96ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു; ബാര്‍ബിയും ഓപ്പണ്‍ഹെയ്മറും പട്ടികയില്‍

January 23, 2024
2 minutes Read
List of Oscar nominations 2024

96ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള നോമിനേഷന്‍ ടു കില്‍ എ ടൈഗര്‍ നേടി. ഡോക്യുമെന്ററി ഫീച്ചറിനുള്ള മികച്ച ഓസ്‌കാറിലെ മറ്റ് നാല് നോമിനേഷനുകളില്‍ ബോബി വൈന്‍: ദി പീപ്പിള്‍സ് പ്രസിഡന്റ്, ദി എറ്റേണല്‍ മെമ്മറി, ഫോര്‍ ഡോട്ടേഴ്സ്, മരിയുപോളിലെ 20 ഡേയ്സ് എന്നിവ ഇടംപിടിച്ചു.(List of Oscar nominations 2024)

ഓസ്‌കാര്‍ നോമിനേഷനുകള്‍ക്കുള്ള 10 വിഭാഗങ്ങളുടെ ചുരുക്കപ്പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം, ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിംഗ്, സംഗീതം (ഒറിജിനല്‍ സ്‌കോര്‍), സംഗീതം (യഥാര്‍ത്ഥ ഗാനങ്ങള്‍), ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം, ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം, സൗണ്ട്, വിഷ്വല്‍ ഇഫക്റ്റുകള്‍ തുടങ്ങിയവയാണ് വിഭാഗങ്ങള്‍. ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം മാര്‍ച്ച് 10 ന് ലോസ് ഏഞ്ചല്‍സിലെ ഓവേഷന്‍ ഹോളിവുഡിലുള്ള ഡോള്‍ബി തിയേറ്ററില്‍ നടക്കും. ജിമ്മി കിമ്മല്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ചടങ്ങിന് ആതിഥേയത്വം വഹിക്കും.

അമേരിക്കന്‍ ഫിക്ഷന്‍, അനാട്ടമി ഓഫ് എ ഫാള്‍, ബാര്‍ബി, ദി ഹോള്‍ഡോവേഴ്‌സ്, കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍, മാസ്റ്റ്‌റോ, ഓപ്പണ്‍ഹെയ്മര്‍, പാസ്റ്റ് ലൈവ്‌സ്, പുവര്‍ തിങ്‌സ്, ദി സോണ്‍ ഓഫ് ദി ഇന്‍ന്റെറസ്റ്റ് എന്നിവയാണ് മികച്ച ചിത്രത്തിനായി നോമിനേഷനിലെത്തിയത്.

Read Also : നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം; രാമക്ഷേത്ര ഉദ്ഘാടന ദിനത്തില്‍ ഭരണഘടന ആമുഖം പങ്കുവെച്ച് താരങ്ങൾ

മികച്ച നടനുള്ള നാമനിര്‍ദേശത്തില്‍ വന്നവര്‍:
ബ്രാഡ്‌ലി കൂപ്പര്‍, കോള്‍മാന്‍ ഡൊമിംഗേ, പോള്‍ ജിയാമാറ്റി, സിലിയന്‍ മര്‍ഫി, ജെഫ്രി റൈറ്റ്

മികച്ച നടി:
ആനെറ്റ് ബെനിംഗ്, ലില്ലി ഗ്ലാഡ്സ്റ്റോണ്‍, സാന്ദ്ര ഹല്ലര്‍,കാരി മുള്ളിഗന്‍, എമ്മ സ്റ്റോണ്‍

മികച്ച സഹനടി
എമിലി ബ്ലണ്ട്, ഡാനിയേല്‍ ബ്രൂക്ക്‌സ്, അമേരിക്ക ഫെരേര, ജോഡി ഫോസ്റ്റര്‍, ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് ,

മികച്ച സഹനടന്‍
സ്റ്റെര്‍ലിംഗ് കെ ബ്രൗണ്‍, റോബര്‍ട്ട് ഡി നീറോ, റോബര്‍ട്ട് ഡൗണി ജൂനിയര്‍, റയാന്‍ ഗോ

മികച്ച സംവിധായകന്‍:
ജസ്റ്റിന്‍ ട്രയറ്റ്, മാര്‍ട്ടിന്‍ സ്‌കോര്‍സെസ്, ക്രിസ്റ്റഫര്‍ നോളന്‍, യോര്‍ഗോസ് ലാന്തിമോസ്, ജോനാഥന്‍ ഗ്ലേസര്‍സ്ലിംഗ്. മാര്‍ക്ക് റുഫലോ

Story Highlights: List of Oscar nominations 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top