തുടര്‍ച്ചയായി അഞ്ചാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില; നിരക്കുകളറിയാം…

തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും. (Gold price Kerala January 24 )
ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 46,240 രൂപയിലേക്ക് ഉയര്‍ന്നത്.ഗ്രാമിന് 10 രൂപയാണ് വിലയിലുണ്ടായ വര്‍ധനവ്. തുടര്‍ന്ന് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വര്‍ണം വിലയില്‍ ഉയര്‍ച്ച താഴ്ചകള്‍ പ്രകടമായിരുന്നു.
ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. അതേസമയം വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 77 രൂപയാണ് വെള്ളി വില.
Story Highlights: Gold price Kerala January 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here