ബാംഗ്ലൂര്‍ അധോലോക നായകന്‍ അഗ്‌നി ശ്രീധറിന്റെ അറിയാക്കഥകള്‍
പൊളിറ്റീഷ്യന്‍സ്, പൊലീസ്, പിന്നെ കാണാമറയത്തെ അധോലോകം…. ഇതായിരുന്നു ഒരു കാലത്തെ ബാംഗ്ലൂര്‍ നഗരം. രാഷ്ട്രീയക്കാര്‍ക്കും അധോലോകത്തിനും ഇടയിലുള്ള ഒരു കണ്ണിയായി പൊലീസ് പലപ്പോഴും നിലകൊണ്ടു. ദാവൂദ് ഇബ്രാഹിമിനും ഛോട്ടാ രാജനും ഒരു കാലത്ത് സ്വന്തമായി ടീം സെറ്റപ്പ് ഉണ്ടായിരുന്ന പട്ടണം. 80കളില്‍ അധോലോക രാജാവായിരുന്ന കൊട്വാള്‍ രാമചന്ദ്രന്‍ അടക്കിവാഴുകയായിരുന്നു ഏറെ നാള്‍ ഈ ഉദ്യാന നഗരം. എന്നാല്‍ കൊട്വാള്‍ കൊല്ലപ്പെട്ടതോടെ തീയില്‍ കുരുത്ത അഗ്നിശ്രീധര്‍ എന്ന ചെറുപ്പക്കാരനെ ബലമായി ആ സിംഹാസനത്തില്‍ പിടിച്ചിരുത്തുകയായിരുന്നു എന്നും വ്യത്യസ്തത പുലര്‍ത്തിയ ബാംഗ്ലൂര്‍ അണ്ടര്‍വേള്‍ഡ്..
ഐഎഎസ് മോഹങ്ങള്‍ മനസില്‍ കൊണ്ടുനടന്ന് നിയമം പഠിക്കാനായി ബാംഗ്ലൂരില്‍ എത്തിയ ഇടത് ചിന്താഗതിക്കാരനായ ശ്രീധര്‍, തന്റെ 30കളുടെ ആരംഭത്തില്‍, ബാംഗ്ലൂര്‍ അധോലോകത്തിന്റെ പ്രതാപകാലത്ത് ആ സിംഹാസനത്തില്‍ ഇരുന്ന് നഗരം നിയന്ത്രിച്ചു. ഒന്നും രണ്ടുമല്ല രണ്ട് ദശാബ്ദക്കാലം. ശത്രുക്കളുടെ തോക്കിന്‍ മുനയില്‍ നിന്ന് തെന്നിമാറി, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ നടന്ന അഗ്നിശ്രീധറിനെ തേടിയെത്തി ടീം ട്വന്റിഫോര്‍.
Story Highlights: Stories of Bangalore underworld gangster Agni Shridhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here