Advertisement

രാംലല്ല മുന്നില്‍, ഋഷിമാര്‍ പിന്നില്‍; റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധേ നേടി ഉത്തര്‍പ്രദേശ് ടാബ്ലോ

January 26, 2024
3 minutes Read

16 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ടാബ്ലോകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത്. ഇതില്‍ ഉത്തർപ്രദേശിൻ്റെ ടാബ്ലോ ശ്രദ്ധ നേടി. അയോധ്യയും രാമക്ഷേത്രവുമാണ് ഈ ടാബ്ലോയുടെ പ്രമേയം.

ശ്രീരാമൻ്റെ ബാലരൂപമായ രാംലല്ലയെ മുൻനിരയില്‍ കാണിച്ചിരിക്കുന്നു. ഋഷിമാർ പുറകില്‍ ആരാധിക്കുന്നതും കാണാം. ശ്രീരാമന്റെ അയോധ്യയിലേക്കുള്ള വരവില്‍ ജനങ്ങള്‍ക്കിടയിലെ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദീപങ്ങളും ചുറ്റും ചിത്രീകരിച്ചിരിക്കുന്നു. ഇരുവശത്തും ‘രാംലാല്ല’യെ സ്വീകരിക്കാൻ സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും കാണാം.

ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിനും വികസനത്തിനുമുള്ള ഉത്തർപ്രദേശിന്റെ പ്രതിബദ്ധതയെ ബ്രഹ്മോസ് മിസൈൽ ചിത്രീകരിക്കുന്നു. രാജ്യത്തെ ആദ്യത്തെ ഓപ്പറേഷണൽ ഹൈ-സ്പീഡ് റെയിൽ സർവീസിന്റെ (ആർആർടിഎസ്) ചിത്രവും റിപ്പബ്ലിക് ദിന നിശ്ച ചിത്രത്തിൽ ഇടംപിടിച്ചു.

ആദ്യമായി സൈനിക ബാൻഡിന് പകരം ശംഖും താളവും മുഴക്കിയാണ് ഇത്തവണ കർത്തവ്യപഥില്‍ പരേഡ് ആരംഭിച്ചത്. പരേഡിലും ബാൻഡിലും മാര്‍ച്ച്‌ പാസ്റ്റിലും ടാബ്ലോയിഡുകളിലുമുള്‍പ്പെടെ സമസ്തവിഭാഗങ്ങളിലും അണിനിരന്നത് വനിതകള്‍ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ‘വികസിത ഇന്ത്യ’, ‘ഇന്ത്യ – ജനാധിപത്യത്തിൻ്റെ മാതാവ്’ എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പ്രമേയം. 13,000-ലധികം വിശിഷ്ടാതിഥികളാണ് പരേഡില്‍ പങ്കെടുക്കുന്നത്.

Story Highlights: Uttar Pradesh Tableau Shows Ram Lala Idol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top