Advertisement

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രൻ MLAയോട് വിശദീകരണം തേടി CPI

January 28, 2024
2 minutes Read

രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ബാലചന്ദ്രൻ എംഎൽഎയോട് വിശദീകരണം തേടി സിപിഐ. ഈ മാസം 31ന് ജില്ലാ എക്സിക്യൂട്ടിവിൽ നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് നിർദേശം. വിഷയം ചർച്ച ചെയ്യാനാണ് 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിളിച്ചത്. മറുപടി ചർച്ച ചെയ്തശേഷം ബാലചന്ദ്രനെതിരെ നടപടി വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

പോസ്റ്റ് പിൻവലിച്ച് എംഎൽഎ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫേസ്ബുക്ക് തിരിച്ചടിയാകുമെന്നാൻണ് പാർട്ടിയുടെ വിലയിരുത്തൽ. നിലവിലുണ്ടായിരുന്ന അനുകൂല സാഹചര്യം പ്രതികൂലമാക്കിയെന്ന കടുത്ത വിമർശമാണ് സി.പി.എം -സി.പി.ഐ നേതാക്കൾ എം.എൽ.എക്കെതിരെ ഉന്നയിക്കുന്നത്.

Story Highlights: CPI seeks explanation from P Balachandran MLA on Controversial Facebook Post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top