Advertisement

കൈക്കൂലി കേസ്; ഇഡി അറസ്റ്റു ചെയ്ത തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി

January 29, 2024
0 minutes Read
Tamil Nadu minister Senthil Balaji's judicial custody extended again

കൈക്കൂലി കേസിൽ ഇഡി അറസ്റ്റു ചെയ്ത തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി. ജനുവരി 31 വരെയാണ് കാലാവധി നീട്ടിയത്. സെന്തിലിൻ്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

പതിനേഴാം തവണയാണ് സെന്തിലിൻ്റെ കസ്റ്റഡി നീട്ടുന്നത്. അറസ്റ്റിനെതിരെ സെന്തിൽ നൽകിയ ഹർജി തള്ളണമെന്ന് ഇഡി ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാനായി ഇഡി തയ്യാറാക്കിയ രേഖകൾ വ്യാജമാണെന്നും രേഖകൾ കൃത്യമായി നൽകിയില്ലെന്നും കാണിച്ച് കഴിഞ്ഞ ദിവസം സെന്തിൽ കോടതിയെ സമീപിച്ചിരുന്നു.

ഈ ഹർജിയിൽ ഇഡി നൽകിയ മറുപടിയിലാണ് ഹർജി തള്ളണമെന്ന ആവശ്യം ഉന്നയിച്ചത്. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അല്ലിയാണ് കേസ് പരിഗണിയ്ക്കുന്നത്. ​

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top