24 പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനം; കൈനിറയെ സമ്മാനങ്ങൾ; കൂപ്പണുകൾ ഉപയോഗിക്കേണ്ടത് ഇങ്ങനെ

മാധ്യമ ചരിത്രത്തിൽ പുതയൊരു അധ്യായം എഴുതി ചേർത്തുകൊണ്ടാണ് 24 പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. വാർത്ത മുറിയിലെ അവതാരകരും സ്വീകരണ മുറിയിലെ പ്രേക്ഷകനും നേർക്കുനേർ എത്തുന്ന സ്വപ്ന നിമിഷത്തിനാണ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ( 24 prekshaka samsthana sammelanam coupons )
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വിവിധ ജില്ലകളിൽ നിന്നായി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത് അയ്യായിരത്തോളം പേരായിരുന്നു. ഓരോരുത്തർക്കും ഹൃദ്യമായ സ്വീകരണം നൽകുക മാത്രമല്ല, കൈനിറയെ സമ്മാനങ്ങൾ കൂടി നൽകിയാണ്, ട്വന്റിഫോറിന്റെ പ്രിയ പ്രേക്ഷകരെ സമ്മേളനവേദിയിലേക്ക് ആനയിച്ചത്.
സമ്മേളന വേദിയിലെത്തിയവർക്കെല്ലാം ഒരു ബാഗും, കലണ്ടറും നൽകിയിരുന്നു. ബാഗിൽ പവിഴം ഫുഡ് പ്രൊഡക്ട്‌സിന്റെ ഭക്ഷ്യോത്പന്നങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ബാഗിൽ, സാമ്പാർ പൊടി 100g, നല്ലെണ്ണ 100ml, പുട്ടുപൊടി 500g, ഗോതമ്പ് പൊടി ഒരു കിലോഗ്രാം എന്നിവ കരുതിയിരുന്നു. ഒപ്പം നാല് കൂപ്പണും നൽകിയിരുന്നു.
കൂപ്പണുകൾ ഉപയോഗിക്കേണ്ടത് എങ്ങനെ ?
ലൂർദ് ആശുപത്രി, ഡിഡിആർസി മെഡിക്കൽ ലാബ്, സ്വയംവര സിൽക്ക്‌സ്, സെൻട്രിയൽ ബസാർ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള കൂപ്പണുകളാണ് ബാഗിലുള്ളത്.
ലൂർദ് ആശുപത്രിയുടെ പ്രിവിലേജ് കാർഡാണ് നൽകിയത്. ഫെബ്രുവരി 1 മുതൽ , 2025 ഫെബ്രുവരി 1 വരെ ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്.
ഡിഡിആർസി അജിലസ് ലാബ് നൽകുന്ന രണ്ട് വ്യത്യസ്ത പാക്കേജുകളുടെ ഡിസ്‌കൗണ്ട് കൂപ്പണും നൽകിയിട്ടുണ്ട്. 1770 രൂപയുടെ ആക്ടിവ് ഹെൽത്ത് പാക്കാണ് ആദ്യത്തേത്. ഇതിന് ഡിസ്‌കൗണ്ട് കാർഡ് കൈയിലുള്ള 24 പ്രേക്ഷകർ 1199 രൂപ നൽകിയാൽ മതി. RBS, CBC, ESR, ECG, Hba1c, serum creatine, urine routine, blood urea, thyroid function test എന്നിവ ഉൾപ്പെടുന്നതാണ് ടെസ്റ്റുകൾ. രണ്ടാം പാക്കേജ് 2595 രൂപയുടേതാണ്. ഈ പാക്കേജിൽ RBS, CBC, ESR, ECG, Hba1c, serum creatine, urine routine, blood urea, thyroid function test, ലിപ്പിഡ് പ്രൊഫൈൽ, എക്‌സ് റേ ചെസ്റ്റ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് ഡിസ്‌കൗണ്ട് കാർഡ് കൈയിലുള്ള 24 പ്രേക്ഷകർ 1699 രൂപ നൽകിയാൽ മതി. ഈ രണ്ട് പാക്കേജുകളുടേയും വാലിഡിറ്റി 2024 ഏപ്രിൽ 30 ആണ്.
സ്വയംവര സിൽക്ക്‌സിൽ നിന്ന് വസ്ത്രം വാങ്ങാനുള്ളതാണ് മൂന്നാം കൂപ്പൺ. കൂപ്പൺ ഉപയോഗിച്ചാൽ 5% ഡിസ്‌കൗണ്ട് ലഭിക്കും. വാലിഡിറ്റി- 31/12/2024.
ആയിരം രൂപയ്ക്ക് സാധനം വാങ്ങിയാൽ 100 രൂപ കിഴിവ് നൽകുന്ന സെൻട്രിയൽ ബസാറിന്റെ കൂപ്പണും ഉൾപ്പെടുത്തിയിട്ടുണ്ട്. 2024 മാർച്ച് 31 ആണ് അവസാന തിയതി.
Story Highlights: 24 prekshaka samsthana sammelanam coupons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here