അണ്ടർ 19 ലോകകപ്പ്: ന്യൂസീലൻഡ് 81 റൺസിന് പുറത്ത്; ഇന്ത്യക്ക് 214 റൺസ് ജയം

അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം. കിവീസിനെ 214 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 296 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് കേവലം 81 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി സൗമി പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഷീർ ഖാനും രാജ് ലംബാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് വിക്കറ്റിനൊപ്പം ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും നേടിയ മുഷീർ ഖാനാണ് കളിയിലെ താരം.
ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായ ന്യൂസീലൻഡ് ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളിയായില്ല. 19 റൺസ് നേടിയ ക്യാപ്റ്റൻ ഓസ്കാർ ജാക്ക്സണാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. നാല് താരങ്ങൾ മാത്രമേ കിവീസ് നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ. മൂന്നുപേർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്തി റൺസാണ് നേടിയത്. തുടരെ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ മുഷീർ ഖാൻ ആണ് ഇന്ത്യക്കായി തിളങ്ങിയത്. ആദർശ് സിംഗ് 52 റൺസ് നേടി പുറത്തായി. ന്യൂസീലൻഡിനായി മേസൻ ക്ലാർക്ക് നാല് വിക്കറ്റ് വീഴ്ത്തി.
Story Highlights: u19 wc india won newzealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here