Advertisement

‘ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ഏതൊരു നീക്കത്തെയും പ്രതിരോധിക്കേണ്ടത് ഇന്ത്യൻ പൗരന്റെ കടമ’; ICF റിയാദ്

January 31, 2024
1 minute Read

ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണം ന്യൂനപക്ഷങ്ങളുടെ മാത്രം ചുമതലയാണെന്ന രീതിയിൽ തെറ്റായ സന്ദേശം കൈമാറ്റം ചെയ്യപെടുന്നുണ്ടെന്നും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ഏതൊരു നീക്കത്തെയും പ്രതിരോധിക്കേണ്ടത് ഇന്ത്യൻ പൗരന്റെ കടമയാണെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) റിയാദ് ഘടകം. റിപ്പബ്ലിക് ദിന സൗഹാർദ്ദ സംഗമത്തിലായിരുന്നു ആഹ്വാനം ചെയ്തത്. തൊട്ടുകൂടായ്‌മ നിയമം മൂലം നിരോധിക്കപ്പെടേണ്ടി വന്ന ദൗർഭാഗ്യകരമായ ചരിത്രമുള്ള നാടാണ് നമ്മുടേത്.

ഭൂരിപക്ഷ സർക്കാരിന്റെ താത്പര്യങ്ങൾക്കനുസരിച്ച് ഭേദഗതി വരുത്തി ഇത്തരം നിയമങ്ങൾ തിരികെ കൊണ്ട് വരാൻ സാധിക്കുമെന്നും അങ്ങനെ സംഭവിച്ചാൽ ദളിതർ അടക്കമുള്ളവരുടെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന ബോധ്യം എല്ലാവര്ക്കും ഉണ്ടായിരിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

“ഇന്ത്യ : സ്നേഹ റിപ്പബ്ലിക്” എന്ന പ്രമേയത്തിൽ നടന്ന സൗഹാർദ്ദ സദസ്സ് അലിഫ് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്‌തു. ഷാഹിദ് അഹ്സനി തലകളത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഐ സി എഫ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് രിസാലത്തുൽ ഇസ്ലാം മദ്‌റസ വിദ്യാർത്ഥി മുഹമ്മദ് നാദിർ ദേശീയ ഗാനം ആലപിച്ചു.

ഫൈസൽ കൊണ്ടോട്ടി ( കേളി റിയാദ്) സത്താർ താമരകത്ത് ( കെ എം സി സി ) അഹമ്മദ് ഫസൽ (ഐ സി എഫ് ന്യൂസനയ്യ സെക്ടർ), ബഷീർ മുഹമ്മദിയ്യ ((ഐ സി എഫ് ഒലയ്യ സെക്ടർ) എന്നിവർ ആശംസകൾ അറിയിച്ചു.അബ്ദുൽ ലത്തീഫ് മാനിപുരം (ഐ സി എഫ് സെൻട്രൽ അഡ്മിൻ സെക്രട്ടറി ) സ്വാഗതം പറഞ്ഞു.

Story Highlights: ICF Riyadh Republic Day message

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top