‘500 വര്‍ഷത്തെ കാത്തിരിപ്പ് പൂര്‍ത്തിയായി, പ്രധാനമന്ത്രി അയോധ്യയില്‍ രാമനെ തിരിച്ചെത്തിക്കാനുള്ള ദൗത്യം പൂര്‍ത്തീകരിച്ചു’; പ്രശംസിച്ച് ശ്രീ എം

അയോധ്യ പ്രാണപ്രതിഷ്ഠയെ പ്രകീര്‍ത്തിച്ച് ആത്മീയ നേതാവ് ശ്രീ എം. അയോധ്യയിലേക്ക് ശ്രീരാമനെ തിരിച്ചെത്തിക്കാനുള്ള ദൗത്യം പ്രധാനമന്ത്രി നരേന്ദ്രമോദി നിറവേറ്റിയെന്ന് ശ്രീ എം ദി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലൂടെ പ്രശംസിച്ചു. ശ്രീരാമന്‍ അയോധ്യയിലെ തന്റെ സിംഹാസനത്തിലേറിയപ്പോഴാണ് മോദി തന്റെ 11 ദിവസത്തെ വ്രതം അവസാനിപ്പിച്ചതെന്നും ശ്രീ എം ചൂണ്ടിക്കാട്ടി. രാം ലല്ല പ്രതിഷ്ഠാ ദിനം അയോധ്യ ഉത്സവലഹരിയിലായിരുന്നെന്നും നഗരവാസികള്‍ അന്നേദിവസം ദീപാവലിയായി കൊണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ 500 വര്‍ഷത്തെ കാത്തിരിപ്പാണ് പൂര്‍ത്തിയായതെന്നും ശ്രീ എം എഴുതി. (Sri M Praises Consecration of Ram temple in Ayodhya)
താമരയില്‍ ഉയര്‍ന്നെണീറ്റുനില്‍ക്കുന്ന അഞ്ചുവയസുകാരനായ രാം ലല്ലയുടെ രൂപം അത് ദര്‍ശിച്ച എല്ലാവരിലും ആഴത്തില്‍ പതിഞ്ഞു. അയോധ്യയിലെ രാമക്ഷേത്രം കലാപരമായും മികച്ചതാണെന്ന് ശ്രീ എം വിലയിരുത്തി. 2019ലെ സുപ്രിംകോടതി വിധി ഹിന്ദുക്കളുടെ വാദത്തെ സാധൂകരിക്കുന്ന വിധത്തിലായിരുന്നു. പ്രധാനമന്ത്രി മോദിയുടെ കൃത്യമായ നേതൃത്വവും ആസൂത്രണവും രാമക്ഷേത്രം സാക്ഷാത്കരിക്കുന്നതിന് സഹായിച്ചു.
Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
പ്രധാനമന്ത്രി എല്ലാവരേയും ഉള്‍ക്കൊള്ളുന്നതിലും അംഗീകരിക്കുന്നതിലും വിശ്വസിക്കുന്നുവെന്നും ഇന്ത്യക്കാരെ ഒന്നിച്ചുനിര്‍ത്തുന്നതിനെക്കുറിച്ച് സദാ സംസാരിക്കുന്നുവെന്നും ശ്രീ എം എഴുതുന്നു. രാജ്യത്തിന്റെ സാംസ്‌കാരികവും ആത്മീയവും മതപരവുമായ നിര്‍ണായ മിശ്രണമാണ് പ്രാണപ്രതിഷ്ഠയിലൂടെ നാം കണ്ടതെന്നും അദ്ദേഹം ലേഖനത്തിലെഴുതി. രാമന്‍ ഭാരതത്തിന്റെ ആത്മാവാണെന്ന് പറയുക വഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കാന്‍ ശ്രീരാമന്റെ പാത പിന്തുടരുന്നതായി പ്രഖ്യാപിക്കുകയാണെന്നും എല്ലാവര്‍ക്കും ക്ഷേമം ഉറപ്പാക്കാന്‍ പ്രതിജ്ഞ ചെയ്യുകയാണെന്നും ശ്രീ എം കൂട്ടിച്ചേര്‍ത്തു.
Story Highlights: Sri M Praises Consecration of Ram temple in Ayodhya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here