Advertisement

തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ; സിപിഐ സാധ്യതാ പട്ടികയായി

February 4, 2024
1 minute Read
CPI probability list of Loksabha election candidates

ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള സിപിഐയുടെ സാധ്യതാ പട്ടിക തയ്യാറായി. തൃശൂരില്‍ വി എസ് സുനില്‍കുമാറിനെയും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയും പരിഗണിക്കും.

വയനാട്ടില്‍ ആനി രാജയ്ക്കും മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍കുമാറും സാധ്യതാ പട്ടികയിലുണ്ട്. ഈ മാസം പത്ത്, പതിനൊന്ന് തീയതികളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകും.

തെരഞ്ഞെടുപ്പിന് വളരെ മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം നേരത്തെ വന്നിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ അടക്കം ഇത് സംബന്ധിച്ച് ആലോചനകളും നടന്നിരുന്നു . ഇതിന് ശേഷമാണ് സാധ്യതാ പട്ടിക പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധി ഉള്ളതുകൊണ്ട് തന്നെ ദേശീയ ശ്രദ്ധയുള്ള വയനാട്ടില്‍ ഒരു ദേശീയ മുഖമെന്ന നിലയിലാണ് ആനി രാജയെ പരിഗണിക്കുന്നത്. ശശി തരൂര്‍ തിരുവനന്തപുരത്തുണ്ടാകുന്നതിനാല്‍ ജനകീയ നേതാവെന്ന നിലയാണ് സിപിഐ പാര്‍ട്ടിക്കും നാടിനും ജനകീയനായ പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുന്നത്. പ്രാദേശിക തലത്തില്‍ ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Story Highlights: CPI probability list of Loksabha election candidates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top