പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കേസിൽ 18 പ്രതികൾ, നഗ്ന ചിത്രം പ്രചരിപ്പിച്ചു

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പീഡനം. കേസിൽ 18 പ്രതികളെന്ന് സൂചന. നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതി ലഭിച്ചു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ കുട്ടിയുമായി അടുപ്പത്തിലാവുകയും. പിന്നീട് പീഡനത്തിന് ഇരയാവുകയും ചെയ്തുവെന്നാണ് പരാതി. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു.
സ്കൂളിൽ പോകാൻ മടി കാണിച്ചു തുടർന്ന് വാർഡ് മെമ്പറും കൗൺസിലറും ഇടപെട്ടു.ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ കുട്ടിയെ എത്തിച്ചു തുടർന്നാണ് വിവരം അറിയുന്നത്. കേസിൽ 18 പ്രതികൾ ഉണ്ട് അതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ് എന്നാണ് വെളിപ്പെടുത്തൽ. തുടർന്ന് പരാതി പൊലീസ് സ്‌റ്റേഷന് കൈമാറുകയായിരുന്നു. പ്രതികളിൽ ചിലരെ പൊലീസ് പിടികൂടി. പ്രതികൾ കുട്ടിയുടെ നഗ്ന ചിത്രം ഇൻസ്റ്റഗ്രാം വഴി വ്യാപകമായി പ്രചരിപ്പിച്ചുവെന്നും പരാതി ലഭിച്ചു.
Story Highlights: Plus One student molested in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here