Advertisement

വിശപ്പ് സഹിക്കവയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന യുവാവിനെ കണ്ടെത്തി; യുവാവിന് ഭക്ഷണം നൽകി

February 4, 2024
0 minutes Read
young man ate the cat malappuram

വിശപ്പ് സഹിക്കവയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന യുവാവിനെ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറത്തായിരുന്നു സംഭവം. അസം സ്വദേശി ഡിബോജിത് റോയിയെ ആണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. യുവാവിനെ പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധ സേവാ പ്രവർത്തകരും ചേർന്ന് കുളിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. മാനസിക പ്രശ്നങ്ങൾ പ്രകടമാക്കിയതോടെ ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവാവ് പൂച്ചയെ പച്ചയ്ക്കു തിന്നത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ പട്ടിണി കാരണമാണെന്നായിരുന്നു യുവാവിന്റെ മറുപടി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.

നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് പൊലീസിനോട് യുവാവ് വെളിപ്പെടുത്തിയിരുന്നു. പൊലീസെത്തി ഭക്ഷണം വാങ്ങിച്ചു നൽകിയതോടെ യുവാവ് അപ്രത്യക്ഷനാവുകയായിരുന്നു. തുടർന്നാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇദ്ദേഹത്തെ കണ്ടെത്തിയത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top