‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അല്ലാത്ത സംസ്ഥാനങ്ങളും എന്ന രീതിയിലാണ് കാര്യങ്ങൾ’: ധനമന്ത്രി 24നോട്

കേന്ദ്രസർക്കാരിനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ 24നോട്. സംസ്ഥാനങ്ങൾ ശക്തമായി പ്രതിഷേധിക്കേണ്ട സാഹചര്യത്തിലേക്ക് പോയി. പല സംസ്ഥാനങ്ങൾക്കും കേന്ദ്ര അവഗണനയുടെ പ്രശ്‌നമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അല്ലാത്ത സംസ്ഥാനങ്ങളും എന്ന രീതിയിലാണ് കാര്യങ്ങൾ. ബിജെപി പറയുന്നതാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിയമസഭയിൽ പറയുന്നത്.
കോൺഗ്രസ് അധ്യക്ഷനും കർണാടക നേതാക്കൾക്കും വ്യത്യസ്ത അഭിപ്രായം.കോൺഗ്രസിന്റെ ഈ നിലപാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.ഇന്ത്യ മുന്നണി നടത്തുന്ന സമരമല്ല, ഇന്ത്യ മുന്നണിയുടെ ശക്തി പരീക്ഷിക്കുന്ന സമരവുമല്ല ഇത്. സാമ്പത്തിക സഹകരണമെന്ന കർണാടകയുടെ ആശയം ആലോചിക്കാൻ സമയമായില്ലെന്നും ധനമന്ത്രി 24 നോട് പറഞ്ഞു.
അതേസമയം കേരളത്തിന്റേത് സവിശേഷമായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യമാകെ കേരളത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം, അതിന് കക്ഷിരാഷ്ട്രീയ നിറം ചാര്‍ത്തരുതെന്നും ഡൽഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി വന്‍തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്രം ഏത് വിധേയനേയും കേരളത്തെ ബുദ്ധിമുട്ടിക്കാനാണ് നോക്കുന്നത്. ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഭരണഘടന വിരുദ്ധമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: KN Balagopal Against Central Govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here