Advertisement

പാകിസ്താനില്‍ ഇരട്ട സ്‌ഫോടനം; 20 ലേറെ പേര്‍ മരിച്ചു; ആക്രമണം നാളെ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

February 7, 2024
2 minutes Read

പാകിസ്താനിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 20 ലേറെ പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ബലൂചിസ്ഥാന്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. നാളെ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള ഒരു സ്ഫോടനം ഉണ്ടായിരിക്കുന്നത്.

ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന് നേര്‍ക്കാണ് ബോംബാക്രമണം ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി.

അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പട്ടണമായ ഖ്വില്ല സൈഫുള്ളയിലും ബോംബ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ജമാഅത് ഉലമ ഇസ്ലാം പാര്‍ട്ടി ഓഫീസിന് സമീപത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Story Highlights: Pakistan rocked by deadly blasts day before general elections, over 20 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top