‘മോദി ഒബിസിയിൽ ജനിച്ച ആളല്ല, നിങ്ങളെ കബളിപ്പിക്കുകയാണ്’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ഒബിസി വിഭാഗത്തിൽ ജനിച്ച ആളല്ല. ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അവാസ്തവം പറഞ്ഞ് മോദി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ. ഒഡീഷയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘താൻ ഒബിസി ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ‘തെലി’ ജാതിയിൽപ്പെട്ട ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 2000-ൽ, ഗുജറാത്തിലെ ബിജെപി സർക്കാർ ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മോദി ജന്മം കൊണ്ട് ഒബിസി അല്ല’- കോൺഗ്രസ് എംപി അവകാശപ്പെട്ടു.
#WATCH कांग्रेस सांसद राहुल गांधी ने कहा, "पीएम मोदी का जन्म ओबीसी वर्ग में नहीं हुआ था। वे गुजरात की तेली जाति में पैदा हुए थे। इस समुदाय को बीजेपी ने साल 2000 में ओबीसी का टैग दिया था। उनका जन्म सामान्य जाति में हुआ था…वे कभी जातीय जनगणना नहीं होने देंगे क्योंकि उनका जन्म… pic.twitter.com/ZiAWnw2lr5
— ANI_HindiNews (@AHindinews) February 8, 2024
‘എനിക്ക് ഒരു സർട്ടിഫിക്കറ്റും ആവശ്യമില്ല, മോദി OBC അല്ലെന്ന് എനിക്ക് എങ്ങനെ അറിയാം എന്ന് ചോദിക്ക്? അദ്ദേഹം ഒരു ഒബിസിയെയും കെട്ടിപ്പിടിക്കുന്നില്ല. ഒരു കർഷകൻ്റെയും കൈ പിടിക്കില്ല. ഒരു തൊഴിലാളിയുടെയും കൈ പിടിക്കുന്നില്ല. മോദി അദാനിക്ക് മാത്രമേ ഹസ്തദാനം നൽകൂ. മോദി ലോകത്തോട് കള്ളം പറയുകയാണ്. ജാതി സെൻസസ് നടത്താൻ ബിജെപിക്ക് കഴിയില്ല. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മാത്രമേ കഴിയൂ, എഴുതിവെച്ചോളൂ!!’ – രാഹുൽ കൂട്ടിച്ചേർത്തു.
Story Highlights: ‘Modi Not Born In OBC Family’ Claims Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here