ഡൽഹി ചലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ; നാളെ കേന്ദ്രമന്ത്രിമാർ ചർച്ച നടത്തും

ഡൽഹി ചലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ. നാളെ വൈകിട്ട് കേന്ദ്രമന്ത്രിമാർ കർഷകരമായി ചർച്ച നടത്തും.പ്രക്ഷോഭത്തെ നേരിടാൻ വൻസന്നാഹങ്ങളുമായി ഹരിയാന സർക്കാർ, അതിർത്തികൾ അടച്ചു, ഏഴു ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ( delhi chalo farmers protest )
സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നിവരുമായി വ്യാഴാഴ്ച നടത്തിയ ചർച്ചയിൽ സമവായ ആകാത്ത പശ്ചാത്തലത്തിലാണ്, നാളെ വൈകീട്ട് ചർച്ചയ്ക്ക് ക്ഷണിച്ചത്.
കേന്ദ്ര മന്ത്രിമാരായ പിയുഷ് ഗോയൽ,അർജുൻ മുണ്ട, ധ്യാനന്തവായി എന്നിവർ ചണ്ഡിഗഡിൽ എത്തി കർഷക നേതാക്കളുമായി ചർച്ച നടത്തും. എംഎസ്പി നിയമം കൊണ്ടുവരിക, വാർഷിക കടങ്ങൾ എഴുതിത്തള്ളുക എന്ന തടക്കമുള്ള ഒമ്പതിന് ആവശ്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ഫെബ്രുവരി 13ന് പ്രഖ്യാപിച്ച ഡൽഹി വളയൽ പ്രക്ഷോഭത്തിനായി, ട്രോളുകളും ട്രാക്ടറുകളും തയ്യാറാക്കി പൂർണ്ണ സജ്ജരാണ് കർഷകർ.
കർഷക മാർച്ച് തടയാൻ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. വോയ്സ് കോളുകൾ മാത്രമേ അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. പഞ്ച്കുളയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിങ്കു, ടിക്രി, ശംഭു അതിർത്തികളിൽ ബാരിക്കേഡുകൾ നിത്തി. അതിർത്തികളിൽ, കർഷകരെ തടയാൻ സിമന്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണൽചാക്കുകളും സ്ഥാപിച്ചു. ജലപീരങ്കികളും ഡ്രോണുകളും എത്തിച്ചിട്ടുണ്ട്. ഹരിയാന പൊലീസിനെ കൂടാതെ 50 കമ്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.
Story Highlights: delhi chalo farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here