Advertisement

മാനന്തവാടിയിൽ വനംവകുപ്പിൻ്റെ 13 സംഘവും പൊലീസിൻ്റെ അഞ്ച് സംഘവും പട്രോളിംഗ് നടത്തും; സ്കൂളുകൾക്ക് നാളെ അവധി

February 11, 2024
2 minutes Read
mananthavady patroling elephant school holiday

ബേലൂർ മഖന കാട്ടാന ശല്യം തുടരുന്ന മാനന്തവാടിയിൽ ഇന്ന്‌ രാത്രിയിൽ വനം വകുപ്പിന്റെ 13 സംഘവും പൊലീസിൻ്റെ അഞ്ച് സംഘവും പട്രോളിംഗും നടത്തും. നൈറ്റ് വിഷൻ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചാവും നിരീക്ഷണം എന്ന് അധികൃതർ അറിയിച്ചു. ജിപിഎസ് ആൻ്റിന റിസീവ സിഗ്നൽ തുടർച്ചയായി നിരീക്ഷിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.

വനം വകുപ്പിന്റെ ഒരു ടീമിൽ 6 മുതൽ 8 വരെ അംഗങ്ങൾ ഉണ്ടായിരിക്കും. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നിവർ പട്രോളിംഗിന് നേതൃത്വം നൽകും. ഇവ കൂടാതെ നാളെ നിലമ്പൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ RRTകൾ സ്ഥലത്ത് എത്തും. ജനവാസ മേഖലകളിൽ ഈ ടീമിൻ്റെ മുഴുവൻ സമയ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ താഴെ:

ശ്രീ. സലീം, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, കുറിച്ചാട് – 9747012131
ശ്രീ. രാകേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ – 854760 2504
ശ്രീ. സുനിൽകുമാർ, റെയ്ഞ്ച് ഫോറസ്റ്റ്, തോൽപ്പെട്ടി – 9447297891
ശ്രീ രതീഷ്, SFO – 9744860073

തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 12 ) ജില്ലാ കളക്ടർ രേണു രാജ് അവധി പ്രഖ്യാപിച്ചു.

Story Highlights: mananthavady patroling elephant school holiday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top