പ്രതിദിനം 2 ലക്ഷം ഭക്തർ; 15 ദിവസം കൊണ്ട് രാമക്ഷേത്രത്തിന് ലഭിച്ചത് 12.8 കോടി

പ്രതിദിന ഭക്തരുടെ എണ്ണവും കാണിക്ക വരുമാനവും കൊണ്ട് അമ്പരപ്പിക്കുകയാണ് അയോധ്യയിലെ രാമ ക്ഷേത്രം. ‘പ്രാണ പ്രതിഷ്ഠ’ കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, കാണിക്കയായി ക്ഷേത്രത്തിന് ലഭിച്ചത് കോടികൾ. 15 ദിവസം കൊണ്ട് 12.8 കോടി രൂപയാണ് രാമക്ഷേത്രത്തിന് കാണിക്ക വരുമാനയായി ലഭിച്ചത്.
അയോധ്യയിലേക്കുള്ള രാമഭക്തരുടെ തിരക്ക് അനുദിനം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഏതാണ്ട് 30 ലക്ഷത്തിലധികം പേർ ക്ഷേത്ര ദർശനം നടത്തി. ഭക്തരുടെ പ്രതിദിന ശരാശരി 2 ലക്ഷമാണ്. കാണിക്ക വരുമാനത്തിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. 15 ദിവസം കൊണ്ട് 12.8 കോടി കാണിക്ക വരുമാനമായി ലഭിച്ചു.
പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് മാത്രം കാണിക്കുകയായി ലഭിച്ചത് 3.17 കോടി രൂപയാണ്. പ്രതിഷ്ഠയ്ക്ക് മുമ്പുള്ള ശരാശരി പ്രതിമാസ സംഭാവന 40-50 ലക്ഷം രൂപയായിരുന്നു. ശ്രീകോവിലിൽ സൂക്ഷിച്ചിരിക്കുന്ന നാല് പെട്ടികൾ ഉൾപ്പെടെ ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുള്ള സംഭാവനപ്പെട്ടികൾ വഴിയോ ഓൺലൈനായോ ഭക്തർക്ക് കാണിക്ക നൽകാം.
Story Highlights: Ram temple gets Rs 12.8 crore donation in just 15 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here