അർജന്റിനയോട് തോൽവി; പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീൽ പുറത്ത്

ബ്രസീൽ അണ്ടർ 23 ടീം പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ പുറത്ത്. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ തോൽവി നേരിട്ടതോടെയാണ് നിലവിലെ സ്വർണ മെഡൽ ജേതാക്കളായ ബ്രസീൽ പുറത്തായത്. അർജന്റീനയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ തോൽവി.
ജയത്തോടെ അർജൻറീന ടൂർണമെൻറിന് യോഗ്യത നേടി. തുടർച്ചയായ മൂന്നാം ഒളിംപിക് സ്വർണമെന്ന ലക്ഷ്യമാണ് ഇതോടെ ബ്രസീലിന് നഷ്ടമായത്. 2004നു ശേഷം ആദ്യമായാണ് ബ്രസീൽ ഒളിംപിക് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ലൂസിയാനോ ഗോണ്ടു കളിയുടെ 77-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. 2004,2008 ഗെയിംസുകളിൽ ചാമ്പ്യന്മാരാണ് അർജന്റീന. 2008ലെ ഒളിംപിക് സ്വർണം നേടിയ ടീമിൽ ഉണ്ടായിരുന്ന ലയണൽ മെസി പാരീസിൽ ടീമിനൊപ്പം ഉണ്ടായിരിക്കും.
ഹാവിയർ മസ്‌ക്കരാനോയാണ് അർജന്റീനയുടെ പരിശീലകൻ. ഒളിംപിക്‌സിൽ കളിക്കുന്ന ടീമിൽ നിന്ന് വ്യത്യസ്തമായി 234 വയസിന് താഴെയുള്ള കളിക്കാർക്ക് മാത്രമാണ് യോഗ്യതാറൗണ്ടിൽ കളിക്കാനാകുക. ഒളിംപിക്‌സിൽ കളിക്കുമ്പോൾ ടീമുകൾക്ക് മൂന്നു സീനിയർ താരങ്ങളുടെ സേവനത്തിന് അനുവദാമുണ്ട്.
Story Highlights: Argentina knock Brazil out of race to Paris Olympics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here