ഐ ലീഗ് : ഷില്ലോങ് ലജോങ് എഫ്‌സിയെ തകർത്ത് ഗോകുലം കേരള എഫ്‌സി

ഐ ലീഗ് രണ്ടാം പാദ മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സിയെ തകർത്ത് ഗോകുലം കേരള എഫ്‌സി. മറുപടി ഇല്ലാത്ത രണ്ട് ഗോളിനാണ് ഗോകുലത്തിന്റെ ജയം. ( i league gokulam kerala fc won )
ഇരു ടീമുകളും ഇറങ്ങിയത് ജയം മാത്രം ലക്ഷ്യമിട്ട്. എന്നാൽ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും കളിക്കളത്തിലെ ഒത്തൊരുമയും ഗോകുലം കേരള എഫ്‌സിയെ തുണച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് മലയാളി താരം സൗരവിലൂടെ ഗോകുലം കേരളയ്ക്ക് ആദ്യ ഗോൾ.
72 ആം മിനുട്ടിൽ ബാബോവിച്ച് ഗോകുലത്തിന്റെ ലീഡ് ഉയർത്തി. തിരിച്ചടിക്കാനുള്ള ഷില്ലോങ് ലജോങ് എഫ്‌സിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഗോകുലത്തിന് ജയം.
Story Highlights: i league gokulam kerala fc won
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here