തൊഴിൽ തർക്കം പരിഹരിച്ചു; എൽസ്റ്റൺ എസ്റ്റേറ്റ് മാർച്ച് ഒന്നിന് തുറക്കും

തൊഴിൽതർക്കത്തെ തുടർന്ന് പൂട്ടികിടന്ന കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് മാർച്ച് ഒന്നിന് തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി. തൊഴിൽ മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന തൊഴിലാളി സംഘടനാ-മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
തൊഴിലാളികളുടെ ശമ്പള കുടിശ്ശിക മുഴുവനും മാർച്ച് 10 നകവും ബോണസ്സ് ഏപ്രിൽ ഏഴിനകവും കൊടുത്തു തീർക്കും. ഇതിനോടകം പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഗുരുതരരോഗം ബാധിച്ചവർക്കും മറ്റ് അവശതകളുള്ളവർക്കും രണ്ടുമാസത്തിനകവും മറ്റുള്ളവർക്ക് നാലുമാസത്തിനകവും നൽകാനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ ടി സിദ്ദീഖ് എംഎൽഎ, തൊഴിൽ വകുപ്പ് സെക്രട്ടറി സൗരഭ് ജെയിൽ, ലേബർ കമ്മിഷണർ ഡോ കെ വാസുകി, തൊഴിലാളി സംഘടനകളെ പ്രതിനിധികൾ എൽസ്റ്റൺ എസ്റ്റേറ്റ് മാനേജിംഗ് ഡയറക്ടർ എന്നിവർ പങ്കെടുത്തു.
Story Highlights: Labor dispute resolved; Elston Estate will open on March 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here