പിഎസ്‌സി LGS പ്രഥമിക പരീക്ഷയിലും ആൾമാറാട്ടം നടത്തി; അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍

പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ LGS പ്രഥമിക പരീക്ഷയിലും ആൾമാറാട്ടം നടത്തിയെന്ന് വിവരം. പ്രിലിമിനറി പരീക്ഷയിൽ അമൽ ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽജിത്ത് എന്ന് പൊലീസ് അറിയിച്ചു.
പൂജപ്പുരയിൽ ആൾമാറാട്ടത്തിനിടെ അഖിൽ ജിത്ത് ഹാളിൽ നിന്നും ഇറങ്ങി ഓടയിരുന്നു. രണ്ടാമത്തെ പരീക്ഷക്കിടെയാണ് പിടിക്കപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്.നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്.
കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്.
നേമം സ്വദേശി അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതിൽചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. അമൽജിത്തിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടമെന്ന് തെളിഞ്ഞത്.
Story Highlights: PSC University Exam Impersonation Attempt Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here