‘സർക്കാർ ചർച്ചയ്ക്ക് തയ്യാർ, ഒരു വിഭാഗം പരിഹാരം ആഗ്രഹിക്കുന്നില്ല’; കർഷകരെ കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രി

കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ചിനെ വിമർശിച്ച് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട. ചർച്ചയിലൂടെ മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയൂ. സർക്കാർ കർഷകരമായി ചർച്ചയ്ക്ക് തയ്യാറാണ്. എന്നാൽ ഒരു വിഭാഗം കർഷകർ പ്രശ്നപരിഹാരം ആഗ്രഹിക്കുന്നില്ലെന്നും അർജുൻ മുണ്ട.
കർഷകരുമായി രണ്ടുവട്ടം ചർച്ച നടത്തി, രണ്ടുതവണയും ഫലമുണ്ടായില്ല. ഒരു പരിഹാരത്തിലെത്താൻ കൂടുതൽ ചർച്ചകൾ ആവശ്യമാണ്, ഒരു വഴി കണ്ടെത്താൻ സർക്കാർ തയ്യാറാണ്. എന്നാൽ അവരിൽ തന്നെ ഒരു വിഭാഗം പ്രശ്നപരിഹാരം ആഗ്രഹിക്കുന്നില്ല. കർഷക മാർച്ചിന്റെ ലാഭം കൊയ്യാൻ ചിലർ ശ്രമിക്കുന്നുണ്ട്. കർഷകരെ ഉപയോഗിച്ച് സർക്കാർ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും അർജുൻ മുണ്ട പറഞ്ഞു.
ഇത്തരക്കാരുടെ ദുഷ്ടലാക്കിന് കർഷകർ വീഴരുത്. സർക്കാരിനെ വിശ്വസിക്കണം, എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണ്. വിട്ടുവീഴ്ച നടത്താൻ സർക്കാർ തയ്യാറാണെന്നും അർജുൻ മുണ്ട.
Story Highlights: Ready For Talks; Some Trying To Hijack Farmers’ Protests: Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here