Advertisement

മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമെന്ന് അധ്യാപിക; പിന്നാലെ പുറത്താക്കല്‍ നടപടി

February 13, 2024
2 minutes Read
Teacher expelled from school after saying Mahabharata and Ramayana are fictional

മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്ത അധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി. കർണാടകയിലെ മംഗളൂരുവിലെ കോൺവെന്റ് സ്കൂളായ സെൻ്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറിയിലാണ് സംഭവം. മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് അധ്യാപിക പറഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്നും ബിജെപി എംഎൽഎ വേദ്യാസ് കാമത്ത് അടക്കമുള്ളവർ ആരോപിച്ചു.

2002ലെ ഗോധ്ര കലാപവും ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസും പരാമർശിച്ചപ്പോഴാണ് അധ്യാപിക പ്രധാനമന്ത്രി മോദിക്കെതിരെ ആരോപണമുന്നയിച്ചതെന്നാണ് പരാതിക്കാർ പറയുന്നത്. ഇത് കുട്ടികളുടെ മനസ്സിൽ വെറുപ്പിൻ്റെ വികാരങ്ങൾ ഉണ്ടാക്കാൻ ഇടയാക്കിയെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു. അധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്കൂളിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. പിന്നാലെയാണ് പുറത്താക്കൽ നടപടി.പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആണ് സംഭവം അന്വേഷിക്കുന്നത്.

Story Highlights: Teacher expelled from school after saying Mahabharata and Ramayana are fictional

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top