Advertisement

കിളിമാനൂരിൽ സൂര്യാഘാതം ഏറ്റ് യുവാവ് മരിച്ച സംഭവം; യുവാവിന്റെ മരണത്തിൽ ദുരൂഹത

February 13, 2024
1 minute Read

തിരുവനന്തപുരം കിളിമാനൂരിൽ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവം. മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി ബന്ധുകൾ. ഒരാഴ്ച മുമ്പ് അടൂരിൽ ജോലിക്ക് പോയ സുരേഷ് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ജോലി ചെയ്ത പണവും ബാഗും വസ്ത്രവും മൊബൈൽ ഫോണും കണ്ടെത്താനായില്ല.

ജീവൻ രക്ഷിക്കാൻ ശ്രമിച്ചവരെ നാട്ടുകാരിൽ ചിലർ തടഞ്ഞു. മരിക്കുന്നതിന് മുമ്പ് സുരേഷിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ സംശയമെന്നും ബന്ധുക്കളുടെ പരാതി. സൂര്യതാപം ഏറ്റ് നിർജലീകരണം സംഭവിച്ചാണ് സുരേഷിൻ്റെ മരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരാതിയിൽ കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചിരുന്നില്ല. വൈകിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് അബോധാാവസ്ഥയിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും സുരേഷ് മരിച്ചിരുന്നു. ശരീരത്തിൽ സൂര്യതാപമേറ്റ് പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. ഇതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്.

Story Highlights: Youth death in kilimanoor fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top