സോണിയാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു; രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു

രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് സോണിയാ ഗാന്ധി. ജയ്പ്പൂരിൽ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തി. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. അഭിഷേക് മനു സിംഗ്വി ഹിമാചൽ പ്രദേശിൽ നിന്നും ഡോ.അഖിലേഷ് പ്രസാദ് സിംഗ് ബിഹാറിൽ നിന്നും ചന്ദ്രകാന്ത് ഹന്ദോരെ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും. ( sonia gandhi files nomination for rajyasabha )
അതേസമയം, പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും. 2006 മുതൽ റായ്ബറേലി ലോക്സഭാ മണ്ഡലത്തെ പ്രിതിനിധീകരിക്കുന്നത് സോണിയാ ഗാന്ധിയാണ്. 2019 ൽ കോൺഗ്രസ് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയപ്പോഴും റായ്ബറേലിയിൽ സോണിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ മകൾ പ്രിയങ്കാ ഗാന്ധിക്ക് എന്തുകൊണ്ടും അനുയോജ്യവും സുരക്ഷിതവുമായ സീറ്റ് തന്നെയാണ് റായ്ബറേലി. മുത്തച്ഛൻ ഫിറോസ് ഗാന്ധിയുടെ കാലം മുതലേ തന്നെ കോൺഗ്രസ് കോട്ടയാണ് റായ്ബറേലി.
2019 ൽ പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. പലരും മോദിയും പ്രിയങ്കാ ഗാന്ധിയും തമ്മിലുള്ള തുറന്ന പോരും പ്രവചിച്ചിരുന്നു. എന്നാൽ ഉത്തർ പ്രദേശ് സംസ്ഥാനത്തിന്റെ നേതൃത്വ ചുമതല വഹിച്ച് പ്രിയങ്ക തെരഞ്ഞെടുപ്പ് കളത്തിൽ നിന്ന് വിട്ടുനിന്നു.
Story Highlights: sonia gandhi files nomination for rajyasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here