Advertisement

ദംഗൽ ബാലതാരം സുഹാനി ഭട്​നഗര്‍ അന്തരിച്ചു

February 17, 2024
1 minute Read

ആമീര്‍ ഖാന്‍ ചിത്രം ദംഗലില്‍ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ച നടി സുഹാനി ഭട്​നഗര്‍ അന്തരിച്ചു. മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. 19 വയസ് മാത്രമാണ് നടിയുടെ പ്രായം. നേരത്തെ വാഹനാപകടത്തിൽ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു താരം..ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു.

കുറച്ചുകാലമായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫരീദാബാദിലെ അജ്​റോണ്ട ശ്​മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കും.

2016ൽ നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ദംഗലിലൂടെയാണ് സുഹാനി ഭട്‌നാഗർ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഗുസ്​തി താരങ്ങളായ ഫോഗട്ട് സഹോദരിമാരെയും അവരുടെ പിതാവ് മഹാവീർ ഫോഗട്ടിനെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ബാലെ ട്രൂപ്പ് എന്ന സിനിമയിലും ബബിത അഭിനയിച്ചിരുന്നു.

Story Highlights: actress suhani bhatnagar passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top