രാഹുൽ ഗാന്ധി വയനാട്ടിൽ; കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ചു

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തി. ചാലിഗദ്ദയിൽ മോഴയാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
20 മിനിറ്റോളം അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുറുവാ ദ്വീപിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വനം വാച്ചർ പോളിന്റെ വീട്ടിലാകും രാഹുലിന്റെ അടുത്ത സന്ദർശനം. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഡ കൊല്ലിയിലെ പ്രജിഷിൻറെ വീടും രാഹുൽ സന്ദർശിക്കും. ജില്ലാ റിവ്യു മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം അദ്ദേഹം ഉച്ചയോടെ മടങ്ങും.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ വരാണസിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തി. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ വൻ പ്രതിഷേധം ഉയർന്നപ്പോൾ എംപി എവിടെയെന്ന ചോദ്യം ഉയർന്നിരുന്നു.
Story Highlights: Rahul Gandhi Visits house of Ajeesh who killed in wild elephant attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here