‘കുചേലൻ ഇന്നത്തെ കാലത്താണ് അവിൽ നൽകിയതെങ്കിൽ ശ്രീകൃഷ്ണൻ അഴിമതിക്കാരനായേനെ’; സുപ്രീംകോടതിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

സുപ്രീംകോടതിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്ട്രൽ ബോണ്ടുകൾ സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഉത്തർപ്രദേശിലെ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം. കുചേലൻ ഇന്നത്തെ കാലത്താണ് അവിൽ പൊതി നൽകിയത് എങ്കിൽ ശ്രീകൃഷ്ണൻ അഴിമതിക്കാരനായി ആരോപിക്കപ്പെടുമെന്നാണ് നരേന്ദ്രമോദിയുടെ വിമർശനം.
അവിൽപുതി കൈമാറുന്നതിന്റെ ദൃശ്യങ്ങൾ ആരെങ്കിലും എടുത്ത് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയാൽ ശ്രീകൃഷ്ണൻ അഴിമതിക്കാരൻ ആണെന്ന് കോടതി വിധിച്ചേനെയെന്നും മോദി പരിഹസിച്ചു. ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടന വിരുദ്ധമാണെന്നും പൗരന്റെ വിവരാവകാശ ലംഘനമാണെന്നും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ വിമർശനം.
സുപ്രംകോടതിയുടെ നടപടികളെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ആൾ വിമർശിക്കുന്നത് തീർത്തും അസാധാരണമാണ്. ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ ചെയർമാനായ ആചാര്യ പ്രമോദ് കൃഷ്ണൻ മോദിക്ക് തരാൻ തന്റെ കൈയ്യിൽ ഒന്നുമില്ലെന്ന് സ്വാഗത പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മോദി ഇലക്ട്രൽ ബോണ്ടുകളുടെ പശ്ചാത്തലത്തിൽ സുപ്രിംകോടതി വിധിയെ വിമർശിച്ചത്. ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന നൽകിയവരുടെ പേര് പുറത്തുവരുന്നത് കേന്ദ്ര സർക്കാരിന് തലവേദന ആയേക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here