എറണാകുളം കളക്ടറേറ്റ് ഇരുട്ടിലായി; കുടിശിക അടയ്‌ക്കാത്തതിനാൽ ഫ്യൂസ് ഊരി കെഎസ്ഇബി

എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 42 ലക്ഷം രൂപയാണ് കുടിശിക നൽകാനുള്ളത്. കളക്ടറേറ്റിലെ 30 ഓഫീസുകളാണ് ഇരുട്ടിലായത്. ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിലാണ്.ഫണ്ടിന്റെ അപര്യാപ്തത കാരണം കഴിഞ്ഞ അഞ്ച് മാസമായി മിക്ക ഓഫീസുകൾക്കും കറന്റ് ബിൽ അടയ്‌ക്കാൻ സാധിച്ചിട്ടില്ല. 5 മാസത്തെ കുടിശിക ആയതോടെ ആണ് ഫ്യൂസ് ഊരിയത്. 42 ലക്ഷം രൂപയാണ് കുടിശിക ആണ് മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്.
മൈനിംഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതിയില്ല. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റെവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്. തികച്ചും അസാധാരണമായ സാഹചര്യമാണ് എറണാകുളം കളക്ടറേറ്റിൽ നിലനിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചൂടും ജീവനക്കാരെ വലയ്‌ക്കുന്നുണ്ട്.
Story Highlights: Ernakulam Collectorate Fuse kseb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here