Advertisement

കൊയിലാണ്ടിയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തി

February 22, 2024
0 minutes Read
CPIM local leader pv sathyanadh killed

കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥ് ആണ് മരിച്ചത്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആണ് ആക്രമണമുണ്ടായത്. സംഭവത്തെപ്പറ്റി പൊലീസിന്റെ ഭാ​ഗത്ത് നിന്നും നിലവിൽ വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഉത്സവത്തോട് അനുബന്ധിച്ച് ​ഗാനമേള നടക്കുന്ന സമയത്താണ് ഓഫീസ് പരിസരത്ത് വെച്ച് സിപിഐഎം നേതാവിന് വെട്ടേറ്റത്. മൃതദേഹം കൊയിലാണ്ടി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്താണ് ആക്രമണ കാരണം എന്നതിനെപ്പറ്റിയോ ഒരു സംഘമാണോ ഒരാളാണോ ആക്രമിച്ചത് തുടങ്ങിയ വിവരമൊന്നും ലഭിച്ചിട്ടില്ല.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top