Advertisement

കല്ലോടി സെന്റ് ജോർജ് പള്ളിയ്ക്കായി സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി

February 23, 2024
2 minutes Read
High Court canceled the grant of govt land for Kallodi St. George Church

വയനാട്ടിൽ കല്ലോടി സെന്റ് ജോർജ് പള്ളിയ്ക്കായി സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി. 2015 ലെ പട്ടയമാണ് റദ്ദാക്കിയത്. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു 5.53 ഹെക്ടർ ഭൂമി പള്ളിയ്ക്ക് സർക്കാർ നൽകിയത്. മാനന്തവാടിയിലെ സാമൂഹിക പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ

രണ്ട് മാസത്തിനകം ഭൂമിയുടെ വിപണിവില സർക്കാർ നിശ്ചയിക്കണം. മാർക്കറ്റ് വില അനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന് സഭാവിശ്വാസികളോട് ആരായണമെന്നും മറുപടി നൽകാൻ പള്ളിക്ക് ഒരു മാസത്തെ സമയം നൽകണം ഹൈക്കോടതി. ഭൂമി പള്ളിക്കാർ വാങ്ങിയാൽ ലഭിക്കുന്ന തുക വനവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നും ഉത്തരവ്.

വിപണി വില നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ പള്ളിയുടെ കൈവശമുള്ള ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കണം. തുടർന്ന് മൂന്ന് മാസത്തിനകം അർഹരായവർക്ക് ഭൂമി വിതരണം ചെയ്യണമെന്നും 8 മാസത്തിനുള്ളിൽ നടപടി റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Story Highlights: High Court canceled the grant of govt land for Kallodi St. George Church

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top