മണിപ്പൂരിൽ വീണ്ടും സംഘർഷം; കോളജ് കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താങ്‌മൈബാൻഡിലെ ഡി.എം കോളജ് കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം. ഡിഎം കോളജ് കാമ്പസിനുള്ളിലെ എഎംഎസ്‌യു ഓഫീസിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. ഒയിനം കെനെജി എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒയിനം കെനെജിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ രാജ് മെഡിസിറ്റിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. മണിപ്പൂർ പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും പ്രദേശം വളയുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. സ്‌ഫോടന കാരണവും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Story Highlights: One person killed another injured in IED explosion in Imphal West
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here