ലഹരി ഇടപാടുകൾ കൂടുന്നു; കൊച്ചിയിൽ പൊലീസിന്റെ മിന്നൽ പരിശോധന

കൊച്ചി കലൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ്. ലഹരി ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മിന്നൽ പരിശോധന. സ്ഥാപനങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പരിശോധന. സംഘത്തിൽ നൂറിലധികം പൊലീസ് ഉണ്ട്. ഒൻപതു മണി മുതലാണ് പരിശോധന ആരംഭിച്ചത്.
നാലു ടീമുകളായി തിരിഞ്ഞാണ് മിന്നൽ റെയ്ഡ്. കഴിഞ്ഞദിവസം മറൈൻ ഡ്രൈവിലും മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളുകളെയും ലഹരി ഇടപാടപാടുകളിലേർപ്പെട്ട വ്യക്തികളെയും പിടികൂടിയിരുന്നു. തുടർന്നാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. കൊച്ചി എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന.
സംഘത്തിൽ ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവരെയും ഉൾപ്പെടുത്തിയാണ് പരിശോധന നടത്തുന്നത്. സംശയാസ്പദമായി തോന്നുന്ന വാഹനങ്ങളെയും ആളുകളെയും പൂർണമായി പരിശോധിക്കും. കലൂർ സ്റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം പൊലീസ് നിയന്ത്രണത്തിലാണ്.
Story Highlights: Police raid in Kochi Kaloor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here