പുറത്താക്കൽ നടപടി: വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഇന്ന്

ചട്ടവിരുദ്ധമായി നിയമനം നേടി എന്ന് കാണിച്ച് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഇന്ന്. രാജ്ഭവിൽ വച്ചാണ് കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ യൂണിവേഴ്സിറ്റി വിസിമാരുടെ ഹിയറിംഗ് നടക്കുക. വിസിമാർ നേരിട്ടോ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിംഗിൽ പങ്കെടുക്കാം.
ഹിയറിംഗിന് എത്താൻ അസൗകര്യമാണെന്ന് കാട്ടി സംസ്കൃത വിസി നാരായണൻ രാജ്ഭവനെ സമീപിച്ചിരുന്നു. എന്നാൽ ഹിയറിംഗ് മാറ്റാനാകില്ലെന്ന് അറിയിച്ച ഗവർണർ ഓൺലൈനായി പങ്കെടുക്കാൻ നിർദേശിച്ചു. ഗവർണറുടെ നോട്ടീസ് ലഭിച്ച കേരള എംജി കുസാറ്റ് മലയാളം വിസിമാർ കാലാവധി പൂർത്തിയാക്കി വിരമിച്ചതിനാൽ ഹിയറിംഗിൽ ഹാജരാകേണ്ടതില്ല. കെടിയു കണ്ണൂർ ഫിഷറീസ് വിസിമാർക്ക് കോടതി വിധി പ്രകാരം പദവി നഷ്ടപ്പെട്ടിരുന്നു. ഹിയറിംഗ് പൂർത്തിയായ ശേഷം റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും.
Story Highlights: Vice-Chancellors’ hearing today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here