സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത: രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്. ഒരു വർഷം നീണ്ട പ്രവർത്തനങ്ങൾക്കാണ് സാക്ഷാത്കാരമായത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി.
സാക്ഷരതയുടെ കാര്യത്തിൽ മുമ്പേ നടന്ന് രാജ്യത്തിനാകെ മാതൃകയാണ് കേരളം. ഡിജിറ്റൽ സാക്ഷരതയുടെ കാര്യത്തിലും പുതുചരിത്രം. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ നിയോജക മണ്ഡലമായി തളിപ്പറമ്പിനെ പ്രഖ്യാപിച്ചു.
എം.വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ ഒരു വർഷമായി നടന്നുവരുന്ന പ്രവർത്തനങ്ങളാണ് നേട്ടത്തിന് പിന്നിൽ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് പരിശീലന പരിപാടികൾ ഒരുക്കിയത്. 52,230 പഠിതാക്കളാണ് ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്.
കൈറ്റ് തയ്യാറാക്കിയ ‘ഇടം’ വെബ്സൈറ്റ് വഴിയാണ് ഏകോപനം സാധ്യമാക്കിയത്. ഇൻറർനെറ്റ് സെർച്ചും, ഓൺലൈൻ പണമിടപാടും, സമൂഹമാധ്യമ ഉപയോഗവും/ ഇനി ഇവിടെ ജനറേഷൻ ഗ്യാപ്പിനെ മറികടക്കും. തളിപ്പറമ്പിലെ മാതൃക പിന്തുടർന്ന് എല്ലാ ജില്ലകളിലും സമാന പദ്ധതി നടപ്പാക്കുന്നുണ്ട്.
Story Highlights: Total Digital Literacy: Thaliparam becomes the first constituency in the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here