നാളെ ലീഗ് യോഗമില്ല; സ്ഥാനാർത്ഥി പ്രഖ്യാപനം ബുധനാഴ്ചത്തേക്ക് മാറ്റി

നാളെ നടത്താൻ നിശ്ചയിച്ച മുസ്ലിം ലീഗിന്റെ നേതൃയോഗം മാറ്റിവച്ചു. യുഡിഎഫുമായുള്ള സീറ്റു ചർച്ചയിലെ തീരുമാനങ്ങൾ കോൺഗ്രസ് നേതാക്കൾ നാളെ അറിയിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകും. എന്നാൽ നേരത്തെ തീരുമാനിച്ച നേതൃസമിതി യോഗം നാളെ ചേരും.(Muslim league candidate announcement)
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മുന്നോട്ടുവച്ച മൂന്നാം സീറ്റെന്ന ആവശ്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മലപ്പുറവും പൊന്നാനിയും കൂടാതെ പുതിയ ഒരു മണ്ഡലം കൂടി വേണമെന്നാണ് ലീഗിൻ്റെ ആവശ്യം. മൂന്നാം സീറ്റ് വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ലീഗ്.
Read Also : തെരഞ്ഞെടുപ്പിന് മുന്‍പേ യുഡിഎഫ് തോറ്റു; കോണ്‍ഗ്രസിന് ബിജെപിയുമായി സന്ധിചേര്‍ന്നെന്ന് ബിനോയ് വിശ്വം
ലോക്സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നൽകി ലീഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ കാര്യത്തിൽ പാണക്കാട് ചേരാനിരിക്കുന്ന ലീഗ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ലീഗ് സൂചന നൽകിയിരുന്നു.
Story Highlights: Muslim league candidate announcement Wednesday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here