Advertisement

യൂത്ത് കോൺഗ്രസ് വനിതാ ഭാരവാഹിയുടെ മുഖസാദൃശ്യമുള്ള അശ്ലീലവിഡിയോ പ്രചരിക്കുന്നു; ആലപ്പുഴ പൊലീസ് മേധാവിക്ക് പരാതി നൽകി

February 29, 2024
1 minute Read

യൂത്ത് കോൺഗ്രസ് വനിതാ ഭാരവാഹിയുടെ മുഖസാദൃശ്യമുള്ള അശ്ലീലവിഡിയോ പ്രചരിപ്പിച്ചു. ആലപ്പുഴ പൊലീസ് മേധാവിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്. വിഡിയോ അയച്ചത് വിദേശത്തുള്ള വള്ളിക്കുന്നം സ്വദേശിയുടെ നമ്പറിൽ നിന്നുമാണ്. വനിതാ നേതാവിന്റെ സുഹൃത്തുക്കൾക്കും വിഡിയോ അയച്ചതായി പരാതി.

വിദേശ നമ്പറിൽ നിന്ന് പരാതിക്കാരിയുടെ സുഹൃത്തുക്കൾക്ക് വിഡിയോ അയച്ചതായി പരാതിയിൽ പറയുന്നു. ആലപ്പുഴ വള്ളികുന്നം സ്വദേശിയുടെ പേരിലുള്ള വിദേശ നമ്പറാണിത്. പരാതിക്കാരി വള്ളികുന്ന് സ്വദേശിയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Story Highlights: Fake Video Complaint Youth Congress Worker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top