സിദ്ധാര്‍ഥന്റെ മരണം; പ്രധാന പ്രതി പാലക്കാട്ട് പിടിയില്‍

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി അഖിൽ പിടിയിൽ.പാലക്കാട് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായത് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളെന്ന് ഡിവൈഎസ്പി അറിയിച്ചു.
അക്രമത്തിന് നേതൃത്വം നൽകിയ 12 പേരിൽ ഒരാളാണ് പിടിയിലായത്. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും.കേസില്‍ ആരോപണ വിധേയരായ നാലുപേരെ എസ്എഫ്ഐയില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് പി.എം.പി.എം.ആര്‍ഷോ അറിയിച്ചു.
രണ്ടാം വർഷ ബിവിഎസ്പി വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥ് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് മരിച്ചത്.ഈ മാസം 14 മുതൽ 18 ഉച്ച വരെ സിദ്ധാർത്ഥൻ ക്രൂര മർദനത്തിന് ഇരയായെന്നാണ് ദൃക്സാക്ഷിയായ വിദ്യാർത്ഥി പറഞ്ഞത്.
Story Highlights: main accused in siddharths death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here