‘ആലപ്പുഴയിൽ കെ.സി വേണുഗോപാൽ മത്സരിച്ചാൽ ജയിക്കും, ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല’; രമേശ് ചെന്നിത്തല

കോൺഗ്രസിൽ ഐക്യം ഉറപ്പാക്കണമാണെന്നും എല്ലാവരെയും പരിഗണിക്കാൻ നേതൃത്വത്തിനു കഴിയണമെന്ന് രമേശ് ചെന്നിത്തല. പണ്ട് താനും ഉമ്മൻ ചാണ്ടിയും എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകാൻ ശ്രമിച്ചു. ഇക്കാര്യം താൻ കെ സുധാകരനോടും വിഡി സതീശാനോടും പറഞ്ഞിട്ടുണ്ട്. ചെറിയ നേതാക്കൾ വലിയ നേതാക്കൾ എന്നത് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോർ ആൻസർ പ്ലീസിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ആലപ്പുഴയിൽ കെസി വേണുഗോപാൽ സ്ഥാനാർത്ഥിയാകണം എന്നാണ് ആഗ്രഹമെന്നും
കെസി മത്സരിച്ചാൽ ആലപ്പുഴ ജയിക്കും എന്നും ചെന്നിത്തല പറഞ്ഞു. ബിജെപി കേരളത്തിൽ അക്കൗണ്ടു തുറക്കില്ല. മോദി വരുന്നതിന് അനുസരിച്ചു യുഡിഎഫിന് വോട്ട് കൂടുമെന്നും മോദിക്ക് മൂന്നാം ഭരണം ഉണ്ടാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ഇനി ചർച്ച ഡൽഹിയിൽ ചേരും. സ്ക്രീനിങ് കമ്മിറ്റി യോഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പങ്കെടുത്ത അടിയന്തര യോഗവും പൂർത്തിയായതോടെ നേതാക്കളെ ഡൽഹിയിലേക്കു വിളിപ്പിക്കും. ഇതിന്റെ ഭാഗമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ വൈകാതെ ഡൽഹിയിലെത്തും.
Story Highlights: ‘BJP won’t win polls in Kerala’, Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here