Advertisement

100% വിജയമുറപ്പിക്കാൻ മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞ +2 വിദ്യാർത്ഥിയെ സ്‌കൂൾ അധികൃതർ പരീക്ഷ എഴുതിക്കുന്നില്ല; പരാതി നൽകി രക്ഷിതാക്കൾ; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

March 5, 2024
2 minutes Read
plus two student not allowed to write public exam

100 ശതമാനം വിജയമുറപ്പിക്കാൻ പാലക്കാട് പ്ലസ് ടു വിദ്യാർത്ഥിയെ പൊതുപരീക്ഷ എഴുതാൻ അനുവദിക്കാത്തതായി പരാതി. മോഡൽ എക്‌സാമിൽ പരാജയപ്പെട്ട ഫിസിക്‌സ് പരീക്ഷക്ക് എത്തിയപ്പോഴാണ് ഹാൾ ടിക്കറ്റ് തടഞ്ഞുവെച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും രക്ഷിതാക്കൾ പരാതി നൽകി. ട്വന്റി ഫോർ വാർത്തയെതുടർന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി സി ശിവൻകുട്ടി പറഞ്ഞു. ( plus two student not allowed to write public exam )

ഒലവക്കോട് റെയിൽവേ ഹയർസെക്കണ്ടറി സ്‌കൂളിലാണ് സംഭവം.മോഡൽ പരീക്ഷയിൽ മാർക്ക് കുറവായതിനാൽ 100 ശതമാനം വിജയമെന്ന നേട്ടത്തിൽ നിന്ന് പുറകോട്ട് പോകേണ്ടി വരുമെന്ന ആശങ്കയിൽ, തന്നെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയെന്നാണ് വിദ്യാർത്ഥിയുടെ പരാതി,ഹാൾ ടിക്കറ്റ് വാങ്ങിക്കാൻ രക്ഷിതാവിനൊപ്പം എത്തിയപ്പോൾ അസഭ്യവാക്കുകൾ പറഞ്ഞെന്നും വിദ്യാർത്ഥി പറയുന്നു

മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെതുടർന്ന് പൊതുപരീക്ഷക്കായി നന്നായി പഠിച്ചിരുന്നതായാണ് വിദ്യാർത്ഥി പറയുന്നത്,ഇതോടെ ഇനി സേ പരീക്ഷ മാത്രമേ വിദ്യാർത്ഥിക്ക് എഴുതാനാകു.സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും രക്ഷിതാക്കൾ പരാതി നൽകി

സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി 24നോട് പറഞ്ഞു.ഒരു കുട്ടിക്ക് പരീക്ഷ വീണ്ടും നടത്താനാകില്ല,പക്ഷേ നീതിനിഷേധം ഉണ്ടായിട്ടുണ്ടെങ്കിൽ ഇക്കാര്യം അന്വേഷിക്കും

ലാബ് പരീക്ഷക്കടക്കം ഉൾപ്പെടുത്തിയ ശേഷമാണ് വിദ്യാർത്ഥിയെ എഴുത്ത് പരീക്ഷയിൽ നിന്ന് മാറ്റിയത്,അതേസമയം വിഷയത്തിൽ സ്‌കൂളിന്റെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ആരും തയ്യാറായില്ല.

Story Highlights: plus two student not allowed to write public exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top