Advertisement

‘കെപിസിസി അധ്യക്ഷനെ ഒന്നാംപ്രതി ആക്കിയില്ലല്ലോ എന്നതിലാണ് അത്ഭുതം’; രാഹുൽ മാങ്കുട്ടത്തിൽ ട്വന്റിഫോറിനോട്

March 5, 2024
3 minutes Read
rahul mankoottathil response on k sudhakaran monson mavunkal case

കെ.സുധാകരനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കെപിസിസി അധ്യക്ഷനെ ഒന്നാംപ്രതി ആക്കിയില്ലല്ലോ എന്നതിലാണ് അത്ഭുതമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സർക്കാർ രാഷ്ട്രീയ വേട്ടയാടൽ നടത്തുന്നുവെന്നും രാഹുൽ മാങ്കുട്ടത്തിൽ ട്വന്റിഫോറിനോട്. ( rahul mankoottathil response on k sudhakaran monson mavunkal case )

‘പിണറായി വിജയൻ ക്രമിനിലാണെന്ന് നമുക്ക് അറിയാം. പക്ഷേ പല വില്ലന്മാരും വയസാകുമ്പോൾ വലിയ ഭീരുക്കളായി മാറും. ഇയാൾക്ക് ആരെയെല്ലാം അറസ്റ്റ് ചെയ്താലാണ് ഒന്ന് ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാൻ കഴിയുക ? എന്റെ പൊന്നു ചങ്ങാതി, നിങ്ങൾ ഇറങ്ങി നടക്ക്, ഞങ്ങൾ തടയാൻ വരില്ല. ഇയാൾക്ക് മാത്യു കുഴൽനാടനെ അറസ്റ്റ് ചെയ്യണം, ഷിയാസിനെ അറസ്റ്റ് ചെയ്യണം, ഞങ്ങളെ എല്ലാവരേയും അറസ്റ്റ് ചെയ്യണം, ഈ നാട്ടിലെ കോൺഗ്രസ് നേതാക്കളേയെല്ലാം അറസ്റ്റ് ചെയ്താൽ മാത്രമേ ഇയാൾക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങി നടക്കാൻ കഴിയുള്ളു’- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഇടക്കിടെ ചികിത്സയ്ക്ക് അമേരിക്കയിൽ പോകുമ്പോൾ പ്രതിപക്ഷത്തെ പേടിക്കാതെ ആത്മവിശ്വാസം ഉണ്ടാകാനുള്ള ചികിത്സ കൂടി ഒരു സൈക്കോളജിസ്റ്റിനെ കണ്ട് നടത്തണമെന്നും, അതിനുള്ള പണം യൂത്ത് കോൺഗ്രസ് സമാഹരിച്ച് കൊടുക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രി ഇത്ര പേടിത്തൊണ്ടനാണെന്ന് പറയുന്നതിൽ നാണക്കേടാണെന്നും കെ.സുധാകരനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ തുറന്നടിച്ചു.

Story Highlights: rahul mankoottathil response on k sudhakaran monson mavunkal case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top