‘കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ വത്സയ്ക്ക് ആംബുലന്‍സ് ലഭ്യമായില്ല; ഒറ്റയാനെ നീരീക്ഷിക്കുന്നതില്‍ വനംവകുപ്പിന് വീഴ്ച’; സനീഷ് കുമാര്‍ ജോസഫ്

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ. കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ വത്സയ്ക്ക് ആംബുലന്‍സ് ലഭ്യമായില്ലെന്നും വാഴച്ചാല്‍ എത്തിയപ്പോഴാണ് ആംബുലന്‍സ് ലഭ്യമായതെന്ന് സനീഷ് കുമാര്‍ ജോസഫ് പറഞ്ഞു. ഒറ്റയാനെ നിരീക്ഷിക്കുന്നതില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് എംഎല്‍എ ആരോപിച്ചു.
വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വത്സല (62) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഇവരുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഓടിയെത്തിയ ആനയെക്കണ്ട് ഓടിമാറാന്‍ വത്സയ്ക്ക് കഴിഞ്ഞിരുന്നില്ല. അടുത്തേക്ക് ഓടിയെത്തിയ ആന തുമ്പി കൈകൊണ്ട് വത്സയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. രക്തം വാര്‍ന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാട്ടില്‍ നിന്ന് പുറത്തേക്കെത്തിച്ച് ജീപ്പില്‍ ആണ് വത്സയെ ആശുപത്രിയിലേക്ക് മാറ്റാന്‍ നടപടി ഉണ്ടായത്. എന്നാല്‍ വഴിമധ്യേ വത്സ മരിച്ചിരുന്നു.
Story Highlights: Saneesh Kumar Joseph MLA against forest department in Wild elephant attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here