Advertisement

സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു; കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ്

March 5, 2024
1 minute Read

പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീന്‍ ഡോ എം കെ നാരായണനും അസി. വാര്‍ഡന്‍ ഡോ കാന്തനാഥനും സസ്‌പെന്‍ഷന്‍. വിഷയത്തില്‍ വീഴ്ച പറ്റിയില്ലെന്ന കാരണം കാണിക്കല്‍ നോട്ടീസിന് ഇവര്‍ നല്‍കിയ മറുപടി ചാന്‍സലര്‍ തള്ളിയതിന് പിന്നാലെയാണ് നടപടി.

മരണം അറിഞ്ഞപ്പോള്‍ തന്നെ ഇടപെട്ടുവെന്നും നിയമപരമായാണ് എല്ലാം ചെയ്തതെന്നുമാണ് ഇരുവരും മറുപടി നല്‍കിയത്. എന്നാല്‍ ഈ മറുപടി തൃപ്തികരമല്ലെന്ന നിലപാടാണ് വിസി സ്വീകരിച്ചത്. വൈകിയെങ്കിലും ഇരുവർക്കുമെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ധാർത്ഥിന്റെ പിതാവ് വ്യക്തമാക്കി. ഡീനിനും അസി. വാര്‍ഡനുമെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ് പറഞ്ഞു. ഇരുവരെയും പ്രതിചേർക്കണമെന്നും സിദ്ധാർത്ഥിന്റെ അമ്മാവൻ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: sidharths death dean and assitant warden suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top