സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നേ കണ്ണൂരില്‍ സുധാകരന് വോട്ട് അഭ്യര്‍ത്ഥിച്ച് പോസ്റ്ററുകള്‍

കണ്ണൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ സുധാകരനായി പോസ്റ്റർ പ്രചാരണം. പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് അഴിക്കോട് കണ്ണൂർ സിറ്റി എന്നിവിടങ്ങളിലാണ്. ജില്ലയിലെ പ്രധാന നേതാക്കളും പ്രവര്‍ത്തകരും സുധാകരന്‍ മത്സരിക്കണമെന്ന നിലപാടിലാണ്.
പോസ്റ്ററുകള്‍ പതിച്ചത് തങ്ങളുടെ അറിവോടെയല്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധാകരന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനവും എം പി പദവിയും ഒരുമിച്ചു കൊണ്ടുപോകുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു കെ സുധാകരന്റെ നിലപാട്. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.
സുധാകരന്‍ മത്സരിച്ചില്ലെങ്കില്‍ പകരം കണ്ണൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത്, വി പി അബ്ദുള്‍ റഷീദ്, റിജില്‍ മാക്കുറ്റി എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. തനിക്ക് പകരക്കാരനായി കെ ജയന്തിനെയും സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights: Posters Appeared in Kannur for K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here