100 കടന്ന് ഇന്ത്യ, ജെയ്‌സ്വാളിന് 50; അഞ്ചാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിങ്‌സ് 57.4 ഓവറിൽ 218 റൺസിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സ് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 104 / 1 എന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ 47 റൺസ് നേടി പുറത്താവാതെ നിൽക്കുന്നു. ജെയ്‌സ്വാൾ 57 റൺസ് നേടി പുറത്തായി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നു. എന്നാൽ രണ്ടാം സെഷനിൽ പിടിമുറിക്കിയ ഇന്ത്യ മധ്യനിരയേയും വാലറ്റത്തേയും വേഗത്തിൽ കൂടാരം കയറ്റി.ഇംഗ്ലണ്ട് നിരയിൽ സാക് ക്രൗലി മാത്രമാണ് (79) പിടിച്ചുനിന്നത്.
ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നൂറാം ടെസ്റ്റ് കളിക്കുന്ന സ്പിന്നർ ആർ അശ്വിൻ നാല് വിക്കറ്റുമായി ആദ്യദിനം അവിസ്മരണീയമാക്കി. ഒരു ഘട്ടത്തിൽ 175ന് മൂന്ന് എന്ന സ്‌കോറിൽ നിന്നാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്.
ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് പൂജ്യത്തിന് മടങ്ങി.ജോണി ബെയിസ്‌റ്റോ (29) ബെൻ ഡക്കട്ട് (27), ജോറൂട്ട് (26), എന്നിവരും വലിയ ഇന്നിങ്‌സ് പടുത്തുയർത്താതെ മടങ്ങിയതോടെ മൂന്നാം സെഷനിൽ ഇംഗ്ലണ്ട് ഓൾഔട്ടായി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ (3-1) സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റിൽ ഇന്ത്യയ്ക്കായി മലയാളി താരം ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റം കുറിച്ചു. ബൗളിങ് നിരയിൽ ബുംറ തിരിച്ചെത്തിയപ്പോൾ ആകാശ് ദീപ് പുറത്തായി.
Story Highlights: India vs England fifth test match day 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here