മഞ്ചേശ്വരം മൊയ്തീൻ ആരിഫ് കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

കഞ്ചാവ് കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം ഹോസ്പിറ്റലിൽ മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ ഷൗക്കത്തലി, സിദ്ദിഖലി എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മൊയ്‌തീൻ ആരിഫിന്റെ ബന്ധു അബ്ദുൾ റഷീദിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ചയായിരുന്നു മൊയ്‌തീൻ ആരിഫിന്റെ മരണം
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകളുള്ളതായി പോലീസിന്റെ പ്രാഥമികപരിശോധനയില്‍ തെളിഞ്ഞിരുന്നു.
പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലെത്തിയ മൊയ്തീന്‍ ആരീഫ് തിങ്കളാഴ്ച രാവിലെ ഛര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ഹോസ്പിറ്റലിലും പിന്നീട് മംഗളൂരു ഹോസ്പിറ്ററിലും പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടാണ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബന്ധു അബ്ദുള്‍ റഷീദിനൊപ്പം ഇരുചക്രവാഹനത്തിലാണ് ഇയാള്‍ മടങ്ങിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here