റീൽസിനോട് ജനപ്രീതി കൂടി; ഇന്ത്യയിൽ ആദ്യത്തെ ഡാറ്റ സെന്റർ തുടങ്ങാനൊരുങ്ങി മെറ്റ

ഇന്ത്യയിൽ ആദ്യത്തെ ഡാറ്റ സെന്ററിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മെറ്റ. 10 മുതൽ 20 വരെ മെഗാവാട്ട് ശേഷിയുള്ള ചെറു ഡാറ്റ സെന്റർ സ്ഥാപിക്കുന്നതിന്റെ സാധ്യതകളാണ് ഫേസ്ബുക്ക് പരിശോധിക്കുന്നത്. ഇന്ത്യയിൽ ചെറു വീഡിയോകളായ റീൽസിന് ജനപ്രീതി വർധിച്ചതിനെ തുടർന്നാണ് മെറ്റയുടെ നീക്കം.(Meta plans first data centre in India)
ഇതിനായി ഫേസ്ബുക്ക് മുടക്കുന്ന തുകയെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ത്യയിൽ ടയർ 4 ഡാറ്റ സെന്റർ നിർമിക്കുന്നതിന് 50 മുതൽ 60 കോടി രൂപ വരെയാണ് വേണ്ടി വരുന്ന ചെലവ്. 2020 ജൂലൈയിലാണ് ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ റീൽസ് കൊണ്ട് വന്നത്. ഇന്ത്യയിലെ റീൽസ് തരംഗമാണ് ഡാറ്റ സെന്റർ തുടങ്ങാൻ മെറ്റയെ പ്രേരിപ്പിക്കുന്നത്.
ടിക് ടോക് നിരോധനത്തോടെയാണ് ഇന്ത്യയിൽ ഇൻസ്റ്റഗ്രാം റീൽസ് കാണുന്നവരുടെ എണ്ണം വർധിച്ചത്. ഡാറ്റ സെന്റർ എത്തുന്നതോടെ ന്ത്യയിൽ 500 മുതൽ 1200 കോടി വരെ മെറ്റ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്.
Story Highlights: Meta plans first data centre in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here